കോഴിക്കോട്: കേരളത്തിലെ ഹൃദ്രോഗ ചികിത്സാ രംഗത്ത് ഒട്ടനവധി സംഭാവനകള്‍ ചെയ്ത മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി പുറത്തിറക്കിയ ലോഗോ മെട്രെമെഡ് ഹോസ്പിറ്റലില്‍ വച്ച് നടന്ന ചടങ്ങില്‍ ചീഫ് കാര്‍ഡിയോ തോറാസിക് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ പ്രോഫ.ഡോ.വി. നന്ദകുമാര്‍, മെട്രോമെഡ് ചെയര്‍മാന്‍ ഡോ.പി.പി മുസ്തഫയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ആശുപത്രി പരിസരത്ത് നാല് ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ഡിയോളജി എക്‌സിബിഷന്‍ നാളെ രാവിലെ ആരംഭിക്കും.
ഹൃദ്രോഗ ചികിത്സാരംഗത്ത് ഏറ്റവും അത്യാധുനിക സൗകര്യങ്ങളുമായി 2012ലാണ് കോഴിക്കോട്ട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഈ പത്തുവര്‍ഷത്തിനുള്ളില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ ഹൃദയ ചികിത്സാരംഗത്ത് ഇന്ന് ലോകത്ത് ലഭ്യമായ എല്ലാ അതിനൂതന ചികിത്സകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയില്‍ മലബാര്‍ മേഖലയിലെ രോഗികള്‍ക്ക് നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ ഡോ.പി.പി മുസ്തഫ പറഞ്ഞു. ചടങ്ങില്‍ ആശുപത്രി മെഡിക്കല്‍ ഡയരക്ടര്‍ ഡോ.മുഹമ്മദ് ഷാലൂബ്, ഫിനാന്‍സ് ഡയരക്ടര്‍ പി.പി ജലീല്‍, ഡോ. അബ്ദുള്‍ സമദ്, ഡയരക്ടര്‍മാര്‍, മറ്റ് ഡോക്ടര്‍മാരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.