കോഴിക്കോട്: ബി.ജെ.പി. സേവന പാക്ഷികത്തിന്റെ ഭാഗമായി മഴവെള്ളം സംരഭിക്കുന്നതിനും ജല സംഭരണത്തെപ്പറ്റിയുള്ള നടക്കാവ് മണ്ഡലംതല ബോധവല്‍ക്കരണ ക്യാമ്പയിന്‍ കേരള നദി സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സുബീഷ് ഇല്ലത്ത് ഉദ്ഘാടനം ചെയ്തു.
ജല സംഭരണത്തിന്റെ ഭാഗമായി നടക്കാവ് മണ്ഡലത്തിലെ 72 വീടുകളില്‍ മഴ വെള്ള സംഭരിക്കുന്നതിനും 72 സ്ഥലത്ത് മഴക്കുഴി നിര്‍മിക്കുവാനും യോഗം തീരുമാനിച്ചു. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍ , ഏരിയ പ്രസിഡന്റ് പി. ബാലരാമാന്‍, ജനറല്‍ സെക്രട്ടറി കെ. ബസന്ത് , മണ്ഡലം കമ്മിറ്റി അംഗം ആര്‍.അനില്‍കുമാര്‍ , മഹിള മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സതി ബസന്ത് , ബൂത്ത് പ്രസിഡന്റ് വിജി മേക്കുറ്റി, ജനറല്‍ സെക്രട്ടറി കെ. ഹേമന്ത് , പ്രവീണ്‍, വാസു എന്നിവര്‍ പ്രസംഗിച്ചു.