കോഴിക്കോട്: 65 വയസ്സിന് മുകളില്‍ പ്രായമുള്ള ഹിന്ദി പ്രചാരകര്‍ക്കായി രാഷ്ട്രഭാഷാവേദി ഏര്‍പ്പെടുത്തിയ മുന്‍ഷി പ്രേംചന്ദ് പുരസ്‌കാരത്തിന്് ഈ വര്‍ഷം നടുവണ്ണൂര്‍ കാവുംതറയില്‍ എന്‍.വി കുഞ്ഞിരാമന്‍ അര്‍ഹനായി. വിരമിച്ചതിനുശേഷം 22 വര്‍ഷമായി ഹിന്ദി പ്രചാരകനായി സേവനം അനുഷ്ഠിക്കുന്ന എന്‍.വി.കുഞ്ഞിരാമന്‍ നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബിലൂടെ നാഷണല്‍ വോളിബോള്‍ റഫറിയായും പ്രവര്‍ത്തിച്ചുണ്ട്. ദക്ഷിണ ഭാരത് ഹിന്ദി പ്രചാര്‍ സഭയുടെ പ്രചാരകനായ കുഞ്ഞിരാമന്റെ ഭാര്യ പ്രഭാവതിയും ഹിന്ദി അധ്യാപികയാണ്. സംഘടനയുടെ അവാര്‍ഡ് നിര്‍ണയ സമിതി യോഗത്തില്‍ പി.വിജയരാജ്, എസ്. മോഹനന്‍ പിള്ള, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.എം ആനന്ദകുമാര്‍, ചെയര്‍മാന്‍ ഗോപി ചെറുവണ്ണൂര്‍ സംബന്ധിച്ചു. രാഷ്ട്രഭാഷാവേദിയുടെ ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് നാല്മണിക്ക് നടുവണ്ണൂരില്‍വച്ച് അവാര്‍ഡ് ദാനം നടക്കും. കുറുമ്പ്രനാട് രാജാവ് രവിവര്‍മ്മ തമ്പുരാന്‍ മുഖ്യാതിഥിയായിരിക്കും.