പ്രവാസിലീഗ് ലീഡേഴ്‌സ് മീറ്റ് (സൈകതം 2022) നാളെ

പ്രവാസിലീഗ് ലീഡേഴ്‌സ് മീറ്റ് (സൈകതം 2022) നാളെ

കോഴിക്കോട്: പ്രവാസിലീഗ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് മീറ്റ് (സൈകതം 2022) നാളെ രാവിലെ 10 മണിക്ക് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രവാസി ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മുഹാജി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വെങ്ങളം റഷീദ്, ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് എന്നിവര്‍ പ്രസംഗിക്കും. പ്രവാസി ലീഗ് ജില്ലാ ജന.സെക്രട്ടറി യു.കെ ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ കാറാളത്ത് പോക്കര്‍ ഹാജി നന്ദിയും പറയും. 11 മണിക്ക് പ്രവാസികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ നോര്‍ക്കാറൂട്ട്‌സ് കോഴിക്കോട് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പ്രശാന്ത് വിശദീകരണം നല്‍കും. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്യും. പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മജീദ് ഹാജി വടകര അധ്യക്ഷത വഹിക്കും. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി പോക്കര്‍കുട്ടി സ്വാഗതവും ജില്ലാ സെക്രട്ടറി ശബീര്‍ ചീക്കിലോട്ട് നന്ദിയും പറയും.

2 മണിക്ക് നടക്കുന്ന സംഘടനാ ശാക്തീകരണ സെഷൻ സംസ്ഥാന ജന.സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മുഹാജി ഉൽഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി ഇഖ്ബാൽ തുറയൂർ സ്വാഗതവും, ജില്ലാ സെക്രട്ടറി കൊയപ്പത്തൊടി മുഹമ്മദ് അലിഹാജി നന്ദിയും പറയും. വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ എഴുപത് വയസ്സ് പിന്നിട്ട ജില്ലയിലെ 13 മണ്ഡലങ്ങളിലെ രണ്ട് മുതിർന്ന പ്രവാസികളെ ചടങ്ങിൽ ആദരിക്കും. ജില്ലാ വൈസ് പ്രസിഡണ്ട് ഹുസൈൻ കമ്മന ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡോ.സി.എച്ച്.ഇബ്രാഹിം കുട്ടി ഉൽഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് വി.പി.കുഞ്ഞഹമ്മദ്ഹാജി സ്വാഗതവും, വൈസ് പ്രസിഡണ്ട് കാട്ടിൽ അഹമ്മദ് ഹാജി നന്ദിയും പറയും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉൽഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ വി.എം.ഉമ്മർ മാസ്റ്റർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം.ഖാദർ മാസ്റ്റർ എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി യു.കെ.ഹുസൈൻ സ്വാഗതവും, ജില്ലാ സെക്രട്ടറി കുഞ്ഞാലി ഹാജി പാലമ്പറ്റ നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *