നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനിയെ അനുമോദിച്ചു

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനിയെ അനുമോദിച്ചു

കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്വാതി ചോലയെ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന കമ്മറ്റി അംഗം സലിം മണാട്ട് ഉപഹാരം കൈമാറി. ജില്ലാ ജോ.സെക്രട്ടറി ടി.പി ഷിജിത്ത്, വനിതാ വേദി ജില്ലാ പ്രസിഡന്റ് സൈനബ സലിം, ചെറുവണ്ണൂര്‍ മേഖല ട്രഷറര്‍ സനീഷ് എന്നിവര്‍ പങ്കെടുത്തു. കേരള പ്രവാസി സംഘം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം സത്യന്‍ ചോലയുടെ മകളാണ് സ്വാതി. മികച്ച ചിത്രകാരിയും പ്രഭാഷകയുമായ സ്വാതി ബാലസംഘത്തില്‍ അംഗമായിരുന്നു. സഹോദരി സ്വേത കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജില്‍ പി.ജി വിദ്യാര്‍ഥിനിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ മെഡിസിന്‍ പഠനത്തിനായി തയ്യാറെടുക്കുകയാണ് സ്വാതി.

 

Share

Leave a Reply

Your email address will not be published. Required fields are marked *