നിരോധിക്കുകയാണെങ്കില്‍ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകളും ഉണ്ട്
ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നിരോധിക്കുകയാണെങ്കില്‍ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകള്‍ ഉണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് നിരോധത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്വാഗതം ചെയ്തു. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ട ഇടത്ത് നിര്‍ത്തണം. ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെ വര്‍ഗീയത പടര്‍ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.