കോഴിക്കോട് ഫ്രീ ബേര്‍ഡ്‌സ് ഹോമിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു

കോഴിക്കോട് ഫ്രീ ബേര്‍ഡ്‌സ് ഹോമിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു

കോഴിക്കോട്: എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫ്രീ ബേര്‍ഡ്‌സ് ഹോമിലെ എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. അനുമോദിക്കല്‍ ചടങ്ങ് മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വോ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള മൊമെന്റോ അദ്ദേഹം നല്‍കി. എം.ഇ.എസ് താലൂക്ക് പ്രസിഡന്റ് ഹാഷിം കടാകലകം അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് റഫി പി.ദേവസ്സി മുഖ്യാതിഥിയായി. ഫ്രീ ബേര്‍ഡ്‌സ് ഹോമിലേക്കുള്ള നോട്ട് പുസ്തകങ്ങള്‍ അദ്ദേഹം നല്‍കി. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്‍ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി അഡ്വ.ഷമീം പക്‌സാന്‍ സ്വാഗതവും ട്രഷറര്‍ എം.അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. കോയട്ടി മാളിയേക്കല്‍, സാജിദ് തോപ്പില്‍, പി.വി അബ്ദുല്‍ ഗഫൂര്‍, റിയാസ് നേരോത് എന്നിവര്‍ നേതൃത്വം നല്‍കി. ഫ്രീ ബേര്‍ഡ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ആന്‍ മരിയ ടോം നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *