കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ 59ാമത് ആയുര്‍വേദ സെമിനാര്‍ എറണാകുളത്ത്

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ 59ാമത് ആയുര്‍വേദ സെമിനാര്‍ എറണാകുളത്ത്

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ 59ാമത് ആയുര്‍വേദ സെമിനാര്‍ ഒക്‌ടോബര്‍ 16ന് എറണാകുളം ടി.ഡി.എം ഹാളില്‍ വച്ച് നടക്കും. ”ക്ലിനിക്കല്‍ പെര്‍സ്‌പെക്റ്റീവ്‌സ് ഓഫ് ഡയബറ്റിക് ന്യൂറോപ്പതി” എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാര്‍ നടക്കുന്നത്. പി.വി.എസ് സണ്‍റൈസ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എസ്.രാംമനോഹര്‍ ഡയബറ്റിക്് ന്യൂറോപ്പതി എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. രോഗാവസ്ഥയുടെ ആയുര്‍വേദ വീക്ഷണത്തെ സംബന്ധിച്ച് ഡോ. ആര്‍.കെ രാധികാ റാണി (അസോസിയേറ്റ് പ്രൊഫസര്‍, ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറ) സംസാരിക്കും. ഡയബറ്റിക് ന്യൂറോപ്പതിയുടെ ആയുര്‍വേദ ചികിത്സാരീതികളെ സംബന്ധിച്ച്് ഡോ.വി.കെ ശശികുമാര്‍(മെഡിക്കല്‍സൂപ്രണ്ട്്, അമൃത ആയുര്‍വേദ ഹോസ്പിറ്റല്‍, കൊല്ലം) പ്രബന്ധം അവതരിപ്പിക്കും.
ഡയബറ്റിക് ന്യൂറോപ്പതിയുടെ ചികിത്സാനുഭവങ്ങള്‍ ഡോ. എം. പ്രവീണ്‍ (സീനിയര്‍ ഫിസിഷ്യന്‍,ആര്യവൈദ്യശാല, കോട്ടയ്ക്കല്‍) പങ്കുവെയ്ക്കും. ഡോ. എം.ആര്‍ വാസുദേവന്‍ നമ്പൂതിരി (റിട്ട.ഡയരക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍) മോഡറേറ്റര്‍ ആയിരിക്കും. കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സെമിനാറിനോടനുബന്ധിച്ച് ക്ലിനിക്കല്‍ അപ്ലിക്കേഷന്‍ ഓഫ് രസായന ഇന്‍ മോഡേണ്‍ ടൈംസ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.ഇ.എ സോണിയ, (ഡി.എം.ഒ(ഐ.എസ്.എം), എറണാകുളം) നിര്‍വഹിക്കും.

ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷംതോറും ആര്യവൈദ്യശാല നല്‍കിവരുന്ന വൈദ്യരത്‌നം പി.എസ് വാരിയര്‍ അഖിലേന്ത്യാ ആയുര്‍വേദ പ്രബന്ധമത്സരത്തിനുള്ള അവാര്‍ഡ്, ആര്യവൈദ്യന്‍ പി.മാധവവാരിയര്‍ ഗോള്‍ഡ് മെഡല്‍, ആര്യവൈദ്യന്‍ എസ്.വാരിയര്‍ എന്‍ഡോവ്‌മെന്റെ അവാര്‍ഡ്, ആര്യവൈദ്യന്‍ എന്‍.വി.കെ വാരിയര്‍ എന്‍ഡോവ്‌മെന്റ് പ്രൈസ്, ശ്രീമതി മാലതി, എം.കെ ദേവിദാസ് വാരിയര്‍ എന്നിവരുടെ പേരില്‍ നല്‍കുന്ന ജ്ഞാനജ്യോതി അവാര്‍ഡ്, കൂടാതെ സെമിനാറിന്റെ ഭാഗമായി ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാരിയര്‍ സെമിനാര്‍ വേദിയില്‍വച്ച് വിതരണം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *