എസ്.എഫ്.എ കോഴിക്കോട്-വയനാട് അഞ്ചാമത് മേഖല കമ്മിറ്റി സമ്മേളനം നടത്തി

എസ്.എഫ്.എ കോഴിക്കോട്-വയനാട് അഞ്ചാമത് മേഖല കമ്മിറ്റി സമ്മേളനം നടത്തി

കുന്ദമംഗലം: സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍ കോഴിക്കോട്-വയനാട് അഞ്ചാമത് മേഖല കമ്മിറ്റി സമ്മേളനം കുന്ദമംഗലത്ത് വെച്ച് നടന്നു. അഡ്വ.പി.ടി.എ റഹീം എം.എ.ല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും നല്ല മാര്‍ഗമാണ് സെവന്‍സ് ഫുട്‌ബോള്‍ എന്ന് അദ്ദേഹം പറഞ്ഞു. മേഖല പ്രസിഡന്റ് തങ്ങള്‍സ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലുളി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ അനുമോദന പ്രസംഗം നടത്തി. എസ്.എഫ്.എ സംസ്ഥാന പ്രസിഡന്റ് കെ.എം ലെനിന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

സാന്റോസ് ക്ലബ് സ്ഥാപക പ്രസിഡന്റ് മുഹ്മിന്‍, ഫൂട് വോളി ഇന്ത്യന്‍ പ്ലെയര്‍ റിയാസ് റഹ്മാന്‍, സുബ്രതോ കപ്പ് സംസ്ഥാന ചാമ്പ്യന്മാര്‍ എന്നിവരെ ആദരിച്ചു. എസ്.എഫ്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്‌റഫ് ബാവ, ട്രഷറര്‍ കെ.ടി ഹംസ, സീനിയര്‍ വൈസ് പ്രസിഡന്റ് ഹബീബ് മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാരായ , അഡ്വ.ഷമീം പക്‌സാന്‍, റോയല്‍ മുസ്തഫ, ജോയിന്റ് സെക്രട്ടറി സലാഹുദ്ദീന്‍ മമ്പാട്, സുമേഷ് ഇരിട്ടി, യൂസഫ് കാളികാവ്, ഷാഹുല്‍ കൊണ്ടോട്ടി, കെ.ജി ശശി, റഫറി അസോസിയേഷന്‍ പ്രസിഡന്റ് നജീബ്‌, സെക്രട്ടറി റഹൂഫ്, ട്രഷറര്‍ ജോണ്‍സണ്‍, വര്‍ഡ് മെമ്പര്‍ ജസീല ബഷീര്‍, വസന്തന്‍ കുന്ദമംഗലം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

എസ്.എപ്.എ രക്ഷാധികാരി ആര്‍.വിനയന്‍ പതാക ഉയര്‍ത്തി. അഷ്‌റഫ് പതിമംഗലം അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി കെ.ടി അഹമ്മദ്കുട്ടി സ്വാഗതവും റഷീദ് അമ്പലവയല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ ്കമ്മിറ്റി അസോസിയേഷന്‍ സമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി അസോസിയേഷന്‍ ഭാരവാഹികളായി തങ്ങള്‍സ് മുഹമ്മദ് (പ്രസിഡന്റ്), അഡ്വ.ഷമീം പക്‌സാന്‍(സെക്രട്ടറി), റഷീദ് അമ്പലവയല്‍ (ട്രഷറര്‍), അഷ്‌റഫ് പതിമംഗലം, ഷമീം ബക്കര്‍ പിണങ്ങോട്, ഷാനവാസ് താമരശ്ശേരി(വൈസ് പ്രസിഡന്റുമാര്‍), ബൈജു അമ്പലവയല്‍, മുബാറക്ക് കൊടുവള്ളി, കോയാമു മാസ്റ്റര്‍ മാവൂര്‍ (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *