ഉമ്മു റുമാനക്ക് എന്‍ജിനീയര്‍ ടി.കെ വേണു എന്‍ഡോവ്‌മെന്റ്

ഉമ്മു റുമാനക്ക് എന്‍ജിനീയര്‍ ടി.കെ വേണു എന്‍ഡോവ്‌മെന്റ്

മാഹി: മയ്യഴി പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയറായിരിക്കെ നിര്യാതനായ ടി.കെ.വേണുവിന്റെ നാമധേയത്തില്‍ വര്‍ഷാവര്‍ഷം വി.എന്‍ പുരുഷോത്തമന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ചുവരുന്ന എന്‍ജിനീയര്‍ ടി.കെ വേണു അനുസ്മരണ പരിപാടി മയ്യഴി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനീയര്‍ ടി.കെ വേണു എന്‍ഡോവ്‌മെന്റ് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വി.എന്‍ പുരുഷോത്തമന്‍ ഹയര്‍ സെക്കന്റി സ്‌കൂളില്‍ നിന്നും ഗണിതത്തിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ ഉമ്മു റുമാനയ്ക്ക് വിതരണം ചെയ്തു. ഹയര്‍ സെക്കന്ററി വൈസ് പ്രിന്‍സിപ്പാള്‍ ഷീബ.കെ, എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ വി.എന്‍പുരുഷോത്തമനെ ഷാള്‍ അണിയിച്ച് ആദരിക്കുകയും ചടങ്ങില്‍ അധ്യക്ഷം വഹിക്കുകയും ചെയ്തു.

എന്‍ജിനീയര്‍ ടി.കെ വേണു അനുസ്മരണ സുഹൃത്ത് സംഘം കണ്‍വീനര്‍ ശ്രീകുമാര്‍ ഭാനു അനുസ്മരണഭാഷണം നടത്തി. മാഹി രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ അനൂപ് കുമാര്‍ പി.ടി.കെ ആശംസ നേര്‍ന്നു. സ്‌കൂളിലെ സീനിയര്‍ അധ്യാപിക ബീനാ സുഗതന്‍ നന്ദി പറഞ്ഞു. ടി.കെ വേണുവിന്റെ കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ മാഹി പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍ അബ്ദുള്‍ നാസര്‍ സി.ഒ.ടി, ഹോണ്ടാ ശശിധരന്‍, അനില്‍കുമാര്‍ കാനഡ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *