‘ഉണരാന്‍ നേരമായി’ ജനശബ്ദം മാഹി പ്രചരണ ജാഥ നടത്തി

‘ഉണരാന്‍ നേരമായി’ ജനശബ്ദം മാഹി പ്രചരണ ജാഥ നടത്തി

മാഹി: മാരകമായ ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും ഗണ്യമായി വര്‍ധിക്കുകയും, തെരുവ് നായകള്‍ ജനജീവിതം തന്നെ ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനമനസ്സുണര്‍ത്താന്‍ ജനശബ്ദം മാഹി ‘ഉണരാന്‍ നേരമായി ‘ എന്ന സന്ദേശവുമുയര്‍ത്തി പ്രചാരണ പ്രയാണം സംഘടിപ്പിച്ചു. മൂലക്കടവില്‍ വച്ച് കതിരൂര്‍ എസ്.ഐ ബിന്ദുരാജ് ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. ടി.കെ.ഗംഗാധരന്‍, കെ.വി.മോഹനന്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഇ.കെ റഫീഖ്, ദാസന്‍ കാണി, സുരേഷ് പന്തക്കല്‍, പി.വി ചന്ദ്രദാസ്, സജിത് നാരായണന്‍, ടി.എം സുധാകരന്‍, മര്‍സീന, ഷൈനിദാസന്‍ കാണി, ടി.എ.ലതീപ്, ഷൈജ മനോജ്, കെ.ഷിബു, ജസീമ മുസ്തഫ , സുജിഷ, എം.മഹേഷ് കുമാര്‍, സവിത ദിവാകരന്‍, പത്മാലയം പത്മനാഭന്‍ , സതീശങ്കര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *