12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി; എതിര്‍പ്പറിയിച്ച് യൂണിയനുകള്‍, ഇന്ന് ചര്‍ച്ച

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി; എതിര്‍പ്പറിയിച്ച് യൂണിയനുകള്‍, ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പരിഷ്‌കരണങ്ങളില്‍ തൊഴിലാളി സംഘടനകളുമായി ഇന്ന് ചര്‍ച്ച. വൈകീട്ട് നാലരയോടെ ചീഫ് ഓഫിസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. പരിഷ്‌കരണങ്ങളില്‍ പ്രധാനമായ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടുത്ത മാസം ഒന്നാം തിയതി നടപ്പാക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. എന്നാല്‍, സി.ഐ.ടി.യു ഒഴികെയുള്ള യൂണിയനുകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ അടക്കം പ്രത്യക്ഷമായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ ടി.ഡി.എഫ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെങ്കിലും പ്രതിഷേധത്തിലാണ്.

ആഴ്ചയില്‍ ആറ് ദിവസവും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കല്‍, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫിസ് സമയ മാറ്റം, ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരുടെ കളക്ഷന്‍ ഇന്‍സെന്റീവ് പാറ്റേണ്‍ പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട. ഒക്ടോബര്‍ ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി പരിഷ്‌കരണ നടപടികള്‍ നടപ്പാക്കാനാണ്് തീരുമാനം.

Share

Leave a Reply

Your email address will not be published. Required fields are marked *