കൊച്ചി: അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തി സിനിമ നിര്‍മാതാക്കളുടെ സംഘടന. ശ്രീനാഥ് ഭാസിക്ക് തല്‍ക്കാലം പുതിയ പടങ്ങള്‍ നല്‍കില്ല. എന്നാല്‍, ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ്ങും ഷൂട്ടിങ്ങും പൂര്‍ത്തിയാക്കാന്‍ അനുവദിക്കും.
ശിക്ഷാ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വിലക്ക് എത്ര നാളത്തേക്ക് എന്നത് സംഘടന തീരുമാനിക്കും. തെറ്റുകളെല്ലാം ശ്രീനാഥ് സമ്മതിച്ചുവെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നാണ് നടന്‍ പറഞ്ഞതെന്നും പ്രസ്മീറ്റില്‍ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ നടന്റേത് അനുഭാവപൂര്‍വമായ സമീപനമാണെന്ന് നിര്‍മാതാക്കളുടെ സംഘടന വിലയിരുത്തി.