ലോക ടൂറിസം ദിനാചരണത്തിന്റേയും ന്യൂട്രിഷ്യന്‍ മാസാചരണത്തിന്റേയും ഭാഗമായി വാക്ക്‌ത്തോണ്‍ സംഘടിപ്പിച്ചു

ലോക ടൂറിസം ദിനാചരണത്തിന്റേയും ന്യൂട്രിഷ്യന്‍ മാസാചരണത്തിന്റേയും ഭാഗമായി വാക്ക്‌ത്തോണ്‍ സംഘടിപ്പിച്ചു

കോഴിക്കോട്: ആരോഗ്യമുള്ള സമൂഹത്തിനായി റോട്ടറി ക്ലബിന്റെ സന്ദേശം ഉള്‍ക്കൊണ്ട് റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റിയും ബ്രിട്ടീഷ് ബയോളജിക്കല്‍സും സംയുക്തമായി ലോക ടൂറിസം ദിനാചരണവും ദേശീയ ന്യൂട്രിഷന്‍ മാസാചരണത്തിന്റെ ഭാഗമായി ന്യൂട്രിഷന്‍ ബോധവല്‍ക്കരണത്തിനായി ‘വാക്ക്‌ത്തോണ്‍’ സംഘടിപ്പിച്ചു. ബീച്ചില്‍ നടത്തിയ പരിപാടി റോട്ടറി ക്ലബ് ഇന്റര്‍നാഷണല്‍ 3204 ഇലക്റ്റ് ഗവര്‍ണ്ണര്‍ ഡോ.സേതു ശിവശങ്കര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള സമുഹത്തിന് മാത്രമേ നല്ല പരിസരം ഒരുക്കാന്‍ കഴിയുകയുള്ളൂ. ഇത് വഴി ആഭ്യന്തര-വിദേശ ടൂറിസം മേഖലയും മെച്ചപ്പെടും. മികച്ച പരിസരം ഉണ്ടാക്കിയെടുത്താല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കാനാകും.

ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ നിരന്തരമായ ബോധവല്‍ക്കരണത്തിന് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ എടത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.നിതിന്‍ ബാബു, റോട്ടറി ഡിസ്ട്രിക് ചെയര്‍ സന്നാഫ് പാലക്കണ്ടി, കെ.വി സവീഷ്, ആര്‍.കെ രാകേഷ് , കെ.ജെ തോമസ്, അജീഷ് അത്തോളി, അമൃത മധുസൂദനന്‍ , ഇ.വി ആഷിഖ് , സനജ് എസ്.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സൗത്ത് ബീച്ചില്‍ നിന്ന് ആരംഭിച്ച വാക്ക്‌ത്തോണ്‍ ഫ്രീഡം സ്‌ക്വയറില്‍ സമാപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *