രവി കൊമ്മേരി
അബുദാബി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ അബുദാബിയിലെ ഏറ്റവും വലിയ ഷോറൂം മുസഫ്ഫയിലെ മസ്യദ് മാളില്‍ തുറന്നു. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ എം.എ യൂസുഫലി ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം, ഇന്റ ര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയരക്ടര്‍ ഷംലാല്‍ അഹ്മദ്, ലുലു ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ എം.എ അഷ്‌റഫ് അലി, മലബാര്‍ ഗ്രൂപ് സീനിയര്‍ ഡയരക്ടര്‍ സി. മായന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
അബുദാബിയിലെ പന്ത്രണ്ടാമത്തേയും എമിറേറ്റിലെ തന്നെ ഏറ്റവും വലിയതുമായ ഷോറൂമാണ് മസ്യദ് മാളിലെ പുതിയ ഷോറൂം. സ്വര്‍ണം, വജ്രം, അമൂല്യരത്‌നങ്ങള്‍ എന്നിവയില്‍ രൂപകല്‍പനചെയ്ത പരമ്പരാഗതവും ആധുനികവുമായ ആഭരണങ്ങള്‍, ഡെയ്‌ലി വെയര്‍ ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ ഷോറൂം. 20ലധികം രാജ്യങ്ങളില്‍നിന്ന് രൂപകല്‍പന ചെയ്ത 30,000ത്തിലധികം ജ്വല്ലറി ഡിസൈനുകള്‍ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയരക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു.
വിശാലമായ ലോഞ്ചും കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈന്‍ സൗകര്യവും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെ കൂടുതല്‍ മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ പുതിയ ഷോറൂമിനാവുമെന്നും ഷംലാല്‍ അഹ്മദ് വ്യക്തമാക്കി. സ്വര്‍ണ വിലക്കയറ്റത്തില്‍നിന്ന് രക്ഷപ്പെടാന്‍ 10 ശതമാനം മുന്‍കൂര്‍ തുക നല്‍കി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.