മുക്കം: കെ.എം.സി.ടി ആയുര്‍വേദ കോളേജില്‍ നിന്ന് ഈ വര്‍ഷം ബിരുദം നേടിയ 51 വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. തുറമുഖ വികസന വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ഡോക്ടര്‍ കെ.മൊയ്തു അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ഷൈജല്‍ എം.പി, ഡോ.കെ.എം മന്‍സൂര്‍( ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ISM) കോഴിക്കോട്) , ഡോ.കെ.മുരളീധരന്‍ (അഡിഷണല്‍ ചീഫ് ഫിസിഷന്‍ ആര്യ വൈദ്യശാല, കോട്ടക്കല്‍), അഡ്വ. ബഷീര്‍ (മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്), പി.കെ കബീര്‍ സലാല (ലോക കേരളസഭ അംഗം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എം.സി.ടി ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ശുഭശ്രീ ജി.എച്ച് സ്വാഗതവും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഡോക്ടര്‍ അഭിരാമി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാസന്ധ്യയും നടന്നു.