കോഴിക്കോട്: രാജ്യത്തെ പ്രമുഖ നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനിയായ പോള്‍ മര്‍ച്ചന്റ്‌സ് കാല്‍ നൂറ്റാണ്ടിലധികമായി ബാങ്കുകള്‍ക്കും എന്‍.ബി.എഫ്.സികള്‍ക്കും ബാങ്കിങ്-സാമ്പത്തിക-ഐ.ടി സേവനം നല്‍കുന്ന കോഴിക്കോട്ടെ പ്രശസ്ത കമ്പനിയായ സിസെയിമുമായി കൈകോര്‍ക്കുന്നതായി പോള്‍ മര്‍ച്ചന്റ്‌സ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ രജനീഷ് ബന്‍സാലും സിസെയിമ് മാനേജിങ് ഡയരക്ടര്‍ വിനോദ് വി.സിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോള്‍മര്‍ച്ചന്റ്‌സിന്റെ ഉത്തരേന്ത്യയിലെ 75 ഗോള്‍ഡ്‌ലോണ്‍ ശാഖകളിലെ രണ്ട് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് പുതിയ സംവിധാനം ഗുണപ്രദമാകുമെന്ന് പോള്‍മര്‍ച്ചന്റ്‌സ് സി.ഇ.ഒ ഷൈബു ചെറിയാന്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള സ്ഥാപനം പുതിയ ശാഖകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. സിസെയിമിന്റെ നൂതന ബാങ്കിങ് സൊലൂഷന്‍സായ കോര്‍ ബാങ്കിങ്, ലോണ്‍ മാനേജ്‌മെന്റ്, ലോണ്‍ ഒറിജിനേഷന്‍, ക്രെഡിറ്റ് മോണിറ്ററിങ്, കളക്ഷന്‍ സൊലൂഷന്‍സ്, ബാങ്കിങ് അനലറ്റിക്‌സ്, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ സൊലൂഷന്‍സ് എന്നിവ പോള്‍മര്‍ച്ചന്റ്‌സിന്റെ എല്ലാ ശാഖകളും നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്.
ബീക്കണ്‍ ബാങ്കിങ് സൊലൂഷന്‍സ് ഉപഭോക്താക്കള്‍ക്ക് അവരുടെ ബിസിനസിനെ അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്ന ടെയിലര്‍ മെയ്ഡ് സൊലൂഷന്‍സാണ്. സിസെയിമിന്റെ ബീക്കണ്‍ ലോണ്‍ മാനേജ്‌മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ലെന്‍ഡിങ് സൊലൂഷനും പോള്‍മര്‍ച്ചന്റ്‌സില്‍ നടപ്പിലാക്കിയിട്ടുണ്ട്.
കസ്റ്റമര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ നല്‍കുകയും അവര്‍ക്ക് സംതൃപ്തിയും പിന്തുണയും നല്‍കുകയും കസ്റ്റമര്‍ കേന്ദ്രീകൃത സ്ഥാപനമായി കൂടുതല്‍ വളരുകയുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഷൈബു ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. പോള്‍മര്‍ച്ചന്റ്‌സിന്റെ വേഗത്തിലുള്ള വളര്‍ച്ചയും ഭാവി പദ്ധതികളും മുന്‍നിര്‍ത്തിയാണ് ബീക്കണ്‍ കോര്‍ നടപ്പിലാക്കിയത്. പുതിയ സംവിധാനം വായ്പ വിഭാഗ വിപുലീകരണം, ഇന്‍ഷൂറന്‍സ്, പ്രീപെയ്ഡ് കാര്‍ഡുകള്‍, മണിട്രാന്‍സ്ഫര്‍, ഉള്‍പ്പെടെ മറ്റ് ബിസിനസുകളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കും. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തോടെ പുതിയ സിസ്റ്റം പോള്‍മര്‍ച്ചന്റ്‌സില്‍ നിലവില്‍ വന്നിട്ടുണ്ട്. ഇതോടെ പുതിയ ഉല്‍പ്പന്നങ്ങളും സ്‌കീമുകളും അവതരിപ്പിക്കും. ഗ്രാമീണ വായ്പകള്‍ക്കും വാതില്‍പ്പടി സേവനങ്ങള്‍ക്കും ഇതോടെ സൗകര്യമൊരുങ്ങും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരമുള്ള കോര്‍സിസ്റ്റം എന്‍.ബി.എഫ്.സികളില്‍ നടപ്പിലാക്കുമ്പോള്‍ വളരെ വേഗത്തില്‍ പോള്‍മര്‍ച്ചന്റ്‌സും അതില്‍ ഭാഗഭാക്കാവുകയാണ്. പോള്‍മര്‍ച്ചന്റ്‌സിലൂടെ പുതിയ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കെ.വൈ.സി വഴിയും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ടോപ്പ് അപ്പ് സൗകര്യം വഴിയും ഒരു മിനിട്ടിനുള്ളില്‍ താഴെ ലോണുകള്‍ ലഭ്യമാകും. ലോണുകള്‍ ഡിജിറ്റലായി വിതരണം ചെയ്യും. പുതിയ സിസ്റ്റത്തിലൂടെ 40 ശതമാനം അധിക പണവിതരണവും വായ്പാപിരിവിന്റെ തിരിച്ചടവിന്റെ സമയവും ഗണ്യമായി കുറയും. പോള്‍മര്‍ച്ചന്റ്‌സും സിസെയിമും ഇതോടൊപ്പം കോ-ലെന്‍ഡിങ് സൊലൂഷനും നടപ്പിലാക്കും.
ബാങ്കുകളുടെ പിന്തുണയോടെ ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കാന്‍ പര്യാപ്തമായ കോ-ലെന്‍ഡിങ് നടപ്പാക്കുന്നതില്‍ ഫലപ്രദമായ ഇടപെടലാണ് ഇരുകമ്പനികളും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് https://www.speridian.com/products/beacon-banking-solutions/ സന്ദര്‍ശിക്കുക. വാര്‍ത്താസമ്മേളനത്തില്‍ സിസെയിമ് വൈസ് പ്രസിഡന്റ്കെനില്‍സ് ജോര്‍ജ് പോള്‍മര്‍ച്ചന്‍സ് ഡയരക്ടര്‍ റിതേഷ് വൈഡ് എന്നിവരും സംബന്ധിച്ചു.