ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളില്‍ രാജ്യവ്യാപക റെയ്ഡ്. അസം, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ‘ഓപറേഷന്‍ ഒക്ടോപസ്’ എന്ന് പേരിട്ട റെയ്ഡില്‍ അതാത് സംസ്ഥാനങ്ങളിലെ പോലിസ് ആണ് പരിശോധന നടത്തിയത്.
അസമില്‍ 11 പേരെയും കര്‍ണാടകയില്‍ 45 പേരെയും മഹാരാഷ്ട്രയില്‍ 12 പേരെയും ഡല്‍ഹിയില്‍ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ ബംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളില്‍ മധ്യപ്രദേശിലെ മൂന്നിടങ്ങളിലുമാണ് പരിശോധന നടക്കുന്നത്.