പത്തേമാരി യാത്രക്കാരുടെ സംഗമം; സൂം മീറ്റിങ് സംഘടിപ്പിക്കുന്നു

പത്തേമാരി യാത്രക്കാരുടെ സംഗമം; സൂം മീറ്റിങ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: പത്തേമാരി പ്രവാസി സമിതി സംഘടിപ്പിക്കുന്ന പത്തേമാരി യാത്രക്കാരുടെ സംഗമം സൂം മീറ്റിങ് 30 വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിമുതല്‍ 10 മണിവരെ, യു.എ.ഇ, ഒമാന്‍ സമയം രാത്രി 7.30 മുതല്‍ 8.30 വരെ, ഖത്തര്‍,ബഹ്‌റൈന്‍, കുവൈറ്റ്, സൗദി അറേബ്യ 6.30 മുതല്‍ 7.30 വരെയുമാണ് സൂം മീറ്റിങ് നടക്കുക. തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.

സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അധ്യക്ഷത വഹിക്കും. ലോക കേരള സഭ മെമ്പര്‍ പി.കെ.കബീര്‍ സലാല മുഖ്യാതിഥിയാകും.
സാന്നിദ്ധ്യം: ഡോ.പി. മുഹമ്മദാലി (ഗള്‍ഫാര്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍), എം.എ.അഷറഫ് അലി (ലൂലൂ ഗ്രൂപ്പ്) എന്നിവര്‍ പങ്കെടുക്കും. പ്രവാസി എഴുത്തുകാരന്‍ ഷെരീഫ് ഇബ്രാഹിം അവതരണം നടത്തും. സംവിധായകന്‍ അനസ്ബി സ്വാഗതവും ഷെസ ഷെഫീര്‍ നന്ദിയും പറയും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷെരീഫ് ഇബ്രാഹിം, വാട്‌സ്ആപ്പ് നമ്പര്‍: 0091 98466 13222 ബന്ധപ്പെടുക.
ലിങ്ക് അന്നേദിവസം അയക്കുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *