തിരുവനന്തപുരം: ഗുരുപാദം ഫൗണ്ടേഷന്റെയും ഗുരു പ്രിയ ചാനലിന്റേയും ദേശസ്‌നേഹി പുരസ്‌കാരം ഗായകന്‍ ബിജുനാരായണനില്‍ നിന്നും പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ് ഏറ്റുവാങ്ങി. നാല് പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ ശ്രേയസ്സിനായി പ്രവാസി സമൂഹത്തെ ഉജ്ജ്വലമാക്കുവാന്‍ സേവനം നടത്തുകയും അതിലൂടെ രാജ്യത്തെ മഹോന്നതമാക്കിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് ജൂറി
ചെയര്‍മാന്‍ ഗിരിജ സേതുനാഥ് അഭിപ്രായപ്പെട്ടു.