തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഡല്‍ഹിയിലേക്ക്. അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുന്നത്. സോണിയ ഗാന്ധിയാണ് ആന്റണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ആന്റണി ഡല്‍ഹിയിലെത്തും.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ എം.എല്‍.എമാരെ കൂട്ടുപിടിച്ചുള്ള നാടകം ഹൈക്കമാന്‍ഡിനെ അതൃപ്തിയിലാഴ്ത്തിയിരുന്നു. ഭാരിച്ച ഉത്തരവാദിത്വം ഗെഹ്‌ലോട്ടിനെ വിശ്വസിച്ച് ഏല്‍പ്പിക്കരുതെന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ സോണിയയെ ധരിപ്പിച്ചത്.
ഗെഹ്‌ലോട്ടില്‍ അതൃപ്തരായ ഹൈക്കമാന്‍ഡ് കമല്‍നാഥിനെ വിളിപ്പിച്ചെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് കമാല്‍നാഥ് സോണിയയെ അറിയിച്ചു.