എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന നിലപാട് ഇല്ല: എം.വി ഗോവിന്ദന്‍

എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന നിലപാട് ഇല്ല: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: രാജ്യത്ത് പോപുലര്‍ ഫ്രണ്ടിനെതിരേ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ എസ്.ഡി.പിയെ നിരോധിക്കുന്നതില്‍ കാര്യമില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന നിലപാട് തങ്ങള്‍ക്കില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. കാട്ടാക്കടയില്‍ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിലാണ് എം.വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. സംഘടനകളെ നിരോധിച്ചതുകൊണ്ട് തീവ്രവാദം ഇല്ലാതാക്കാനാവില്ല. ഒരു വശത്തെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും.

ആര്‍.എസ്.എസും പോപുലര്‍ ഫ്രണ്ടും പരസ്പരം പോരടിക്കുന്ന നാട്ടില്‍ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചാല്‍ അത് വര്‍ഗീയത കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കുമെന്നും വര്‍ഗീയത ആളി കത്തിക്കേണ്ടത് ആര്‍.എസ്.എസിന്റെ ആവശ്യമാണെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 22ന് കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ- ഇ.ഡി സംയുക്ത റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ദേശീയ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമടക്കം 25 പേരെയാണ് അറസ്റ്റ് ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *