വിശ്വാസ താല്‍പര്യങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങളെ കരുതിയിരക്കണം: മുജാഹിദ് ആദര്‍ശ സമ്മേളനം

വിശ്വാസ താല്‍പര്യങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങളെ കരുതിയിരക്കണം: മുജാഹിദ് ആദര്‍ശ സമ്മേളനം

പയ്യന്നൂര്‍: മനുഷ്യ സമൂഹത്തിന്റെ ആത്മീയവും വിശ്വാസപരവുമായ താല്‍പര്യങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങളെ കരുതിയിരക്കണമെന്ന ആഹ്വാനത്തോടെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പയ്യന്നൂരില്‍ സംഘടിപ്പിച്ച മുജാഹിദ് ആദര്‍ശ സമ്മേളനം സമാപിച്ചു.
വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും മറവില്‍ ലൈംഗിക അരാജകത്വവും തലമുറകളുടെ തുടര്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്ന ആശയങ്ങളുമാണ് ഒരു വിഭാഗം സമൂഹത്തില്‍ അടിച്ചേല്‍പിക്കുവാന്‍ ശ്രമിക്കുന്നത്. കുടുംബ വ്യവസ്ഥ തകര്‍ക്കുവാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും നിയമസഭ ഐകകണ്‌ഠേന എടുത്ത തീരുമാനം നടപ്പിലാക്കണമെന്നും ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു.

ജാമിഅ അല്‍ഹിന്ദ് ഡയരക്ടറും വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഫൈസല്‍ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുന്നാസ്വിര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി വിഷയാവതരണം നടത്തി. ജന്‍ഡര്‍ ന്യൂട്രാലിറ്റി ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ ഡോ.അബ്ദുല്ല ബാസില്‍ പ്രബന്ധം അവതരിപ്പിച്ചു. സി.പി സലീം സമാപന പ്രസംഗം നടത്തി. വി.മേമി പ്രമേയമവതരിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ എം.ടി.പി സ്വാഗതവും വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് അബ്ബാസ് ഹാമിദ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *