കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരി കട്ടിപ്പാറയില്‍ വിപുലമായ സൗകര്യങ്ങളോടെ ഡി അഡിക്ഷന്‍ മെന്റല്‍ ഹെല്‍ത്ത് ഹാമിലി സെന്റര്‍ ‘ജാസ്മിന്‍ വാലി’ പദ്ധതി ആരംഭിച്ചു. രണ്ട് വര്‍ഷമായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആസൂത്രണത്തിലുള്ള പദ്ധതിയാണ് ഡി അഡിക്ഷന്‍ മെന്റല്‍ ഹെല്‍ത്ത് ഫാമിലി സെന്റര്‍. സംസ്ഥാനം ഇന്ന് ലഹരി മാഫിയയുടെ ഭീഷണി അഭിമുഖീകരിക്കുകയാണ്. ചെറിയ ക്ലാസിലെ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലഹരിക്കടിമപ്പെട്ട് വലിയ രീതിയിലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വന്‍തോതിലുള്ള ലഹരി വില്‍പ്പന മാര്‍ക്കറ്റായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു. സവിശേഷമായ സാഹചര്യത്തെ കൂടി മുന്‍നിര്‍ത്തിയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രധാന പദ്ധതികളിലൊന്നായ ജാസ്മിന്‍ വാലി പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ചെയര്‍മാന്‍ എം.കെ മുഹമ്മദ് അലി പറഞ്ഞു.
പത്ത് ഏക്കര്‍ ഭൂമിയില്‍ രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരേ സമയം 100 രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാന്‍ കഴിയുന്നതും 300 പേരുടെ തുടര്‍ ചികിത്സയും നടത്താന്‍ സാധിക്കുന്നതുമായിരിക്കും ജാസ്മിന്‍ വാലി പദ്ധതി. വിശാലമായ ഫാമിലി കൗണ്‍സിലിങ് സെന്ററും പദ്ധതിയില്‍ ഉള്‍പ്പെടും. വര്‍ഷത്തില്‍ 30 കുടുംബങ്ങള്‍ക്ക് ആശ്വാസമേകാന്‍ പദ്ധതിയിലൂടെ സാധിക്കും. സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നിവയില്‍ 150 വിദ്യാര്‍ഥികള്‍ക്കുള്ള ട്രെയിനിങ് സെന്ററും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമാണ്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ 2022 ഒക്ടോബറില്‍ ആരംഭിക്കും. കോ എര്‍ത്ത് ഇനിഷ്യയെറ്റിവ് ആണ് ജാസ്മിന്‍ വാലി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.
ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍, സൈക്കാട്രി ഹോസ്പിറ്റല്‍ , റിഹാബിലിറ്റേഷന്‍ സെന്റര്‍ ജെറിയാട്രിക് കെയര്‍-ഡിമെന്‍ഷ്യ ക്ലിനിക്, കുട്ടികളുടെ മെന്റല്‍ ഹെല്‍ത്ത് ക്ലിനിക, ഭിന്നശേഷിക്കാര്‍ക്കുള്ള വൊക്കേഷണല്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവ ജാസ്മിന്‍ വാലിയില്‍ ഉണ്ടാവും. ഫാമിലി കൗണ്‍സിലിങ് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ഫിസിക്കല്‍ ആക്റ്റിവിറ്റി, ബേസിക്ക് ഹെല്‍ത്ത് ചെക്കപ്പ് എന്നിവക്ക് പ്രത്യേകം സൗകര്യങ്ങളും ലഭ്യമാക്കും. റിക്രിയേഷന്‍ നാച്ച്വര്‍ പാര്‍ക്ക് , ഡിസ്‌കഷന്‍ കാബിനുകള്‍ വിവിധ പരിശീലന പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയും ജാസ്മിന്‍ വാലിയുടെ ഭാഗമായി ഉണ്ടാകും. 2023 ഒക്ടോബറോടെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കും.
കേരളത്തിലെ സാമൂഹിക സേവന പ്രവര്‍ത്തന മേഖലയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പത്തുവര്‍ഷം പിന്നിട്ടു. ആയിരം വീടുകള്‍ തൊഴില്‍ വിദ്യാഭ്യാസം, ചികിത്സ സഹായങ്ങള്‍, സംരംഭകത്വം, പരിശീലന പരിപാടികള്‍ തുടങ്ങി വിവിധ മേഖലകളില്‍ അനേകം സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമേകാനും ഫൗണ്ടേഷന് ഇതിനോടകം സാധിച്ചിട്ടുണ്ട്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ്, പൊജക്ട് ഡയരക്ട്ര്‍ നാസറുദ്ധീന്‍ ആലുങ്കല്‍, വൈസ് പ്രസിഡന്റ് ഡോ. ഷൈജു ഹമീദ്, ട്രസ്റ്റ് അംഗം ടി.കെ ഹുസൈന്‍, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹമീദ് സാലീം എന്നിവരും കോഴിക്കോട് ഹൈസണില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.