യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയും ബ്രസീലും അര്‍ഹര്‍; പിന്തുണയുമായി റഷ്യ

യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയും ബ്രസീലും അര്‍ഹര്‍; പിന്തുണയുമായി റഷ്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയും ബ്രസീലും അര്‍ഹരാണെന്ന് റഷ്യ. ഈ രണ്ടു രാജ്യങ്ങളും സ്ഥിരാംഗത്വത്തിന് വേണ്ടി മത്സരിക്കാന്‍ അര്‍ഹയുള്ള സ്ഥാനാര്‍ഥികളാണെന്നും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമുല്‌ള രാജ്യങ്ങളാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അഭിപ്രായപ്പെട്ടു.
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ കൂടുതല്‍ ജനാധിപത്യപരമാക്കാന്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഉണ്ടാവേണ്ടതുണ്ടെന്നും ലാവ്‌റോവ് പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ 77ാമത് വാര്‍ഷിക സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പൊരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗങ്ങളായ വീറ്റോ പവറുള്ള രാജ്യങ്ങള്‍. സ്ഥിരാംഗങ്ങളല്ലാത്ത പത്ത് അംഗരാജ്യങ്ങളും കൗണ്‍സിലിലുണ്ട്. സ്ഥിരാംഗങ്ങളായ രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *