മുഖ്യമന്ത്രിയായി തുടരും; അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് അശോക് ഗെഹ്‌ലോട്ട്

മുഖ്യമന്ത്രിയായി തുടരും; അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് അശോക് ഗെഹ്‌ലോട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരാനാണ് താല്‍പര്യമെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു. രാജസ്ഥാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിയമിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോടാണ് അശോക് ഗെഹ്‌ലോട്ട് ഈ നിലപാട് അറിയിച്ചത്. ഇത് ഖാര്‍ഗെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ താങ്ങള്‍ രാജിവയ്ക്കുമെന്ന് എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്ന്് ഗെഹ്‌ലോട്ട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഗെഹ്‌ലോട്ടിനോട് കടുത്ത അസംതൃപ്തിയാണ്. എം.എല്‍.എമാരുടെ രാജി നാടകം അശോക്് ഗെഹ്‌ലോട്ടിന്റെ സൃഷ്ടിയായിരുന്നുവെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രിയായി തുടരാമെന്നും ഗെഹ്‌ലോട്ട് ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു.

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ അടയിന്തരമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. അശോക് ഗെഹ്‌ലോട്ട് കഴിഞ്ഞാല്‍ നെഹ്‌റു കുടുംബത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാകാന്‍ ഏറ്റവും സാധ്യതയുള്ളയാള്‍ കമല്‍നാഥ് തന്നെയാണ്. അതോടൊപ്പം ദിഗ് വിജയ് സിംഗ്, മുകള്‍ വാസ്നിക്ക് തുടങ്ങിയവരുടെ പേരുകളും സജീവമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *