ബ്രിഗേഡിയര്‍ ഇ.ഗോവിന്ദ്  ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍ സന്ദര്‍ശിച്ചു

ബ്രിഗേഡിയര്‍ ഇ.ഗോവിന്ദ് ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചു

തലശ്ശേരി: എന്‍.സി.സി കോഴിക്കോട് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഇ.ഗോവിന്ദ് ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചു. വണ്‍ കേരള ആര്‍ട്ടിലറി ബാറ്ററി എന്‍.സി.സി കമാന്‍ഡിങ്ങ് ഓഫീസര്‍ ലെഫ്റ്റനെന്റ് കേണല്‍ രൂപേഷ് സുബെദാര്‍, മേജര്‍ വി.സി ശശി എന്നിവര്‍ കമാന്‍ഡറെ അനുഗമിച്ചു.
രാമവിലാസത്തിലെ എന്‍.സി.സി യൂണിറ്റിന്റെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക മൊമന്റോ ബ്രിഗേഡിയര്‍ ഇ.ഗോവിന്ദ് ഹെഡ് മിസ്ട്രസ് പി.പ്രീതക്ക് കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി പ്രസീദ് കുമാര്‍, ഡെപ്യൂട്ടി എച്ച്.എം പ്രദീപ് കിനാത്തി, എന്‍.സി.സി ഓഫിസര്‍ ടി.പി രാവിദ്, ലിജേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *