ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആര്‍.എസ്.എസിന്റെ ന്യൂനപക്ഷമുഖമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്. പി.എഫ്.ഐ വളരെ അപകടകമായി മാറിയെങ്കില്‍ എന്തുകൊണ്ട് അവരെ നിരോധിക്കുന്നില്ല? എന്തുകൊണ്ടാണ് സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാത്തത്. എന്തുകൊണ്ട് അവരുടെ നേതാക്കള്‍ക്കെതിരേയും ഭാരവാഹികള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുന്നില്ല? മഞ്ച് ചോദിക്കുന്നു.
സിമിയെക്കാള്‍ അപകടകരമായ തീവ്രവാദ സംഘടനയമാണ് പി.എഫ്.ഐയെന്ന് മഞ്ച് നേതാക്കളായ മുഹമ്മദ് അഫ്‌സല്‍, മഞ്ച് ദേശീയ കണ്‍വീനര്‍ ഷാഹിദ് അക്തര്‍ എന്നിവര്‍ പറഞ്ഞു. അതിനാല്‍ സര്‍ക്കാര്‍ ഉടന്‍തന്നെ പി.എഫ്.ഐക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് നിരോധിക്കണം എന്ന് ഇവര്‍ ആവശ്യപ്പെട്ടു.