കോഴിക്കോട്: ലഹരിമാഫിയ തലവന്മാരെ പിടികൂടുക, ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ കൂട്ട്‌കെട്ട് അവസാനിപ്പിക്കുക, മയക്കുമരുന്ന് കൈവശം വയ്ക്കുന്നവരെ രക്ഷപ്പെടുത്തുന്ന എന്‍.ഡി.പി.എസ് ആക്ടിലെ ചട്ടഭേദഗതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 28ന് സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ലഹരി കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വിപണനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്‍.ഡി.പി.എസ് ആക്ടനുസരിച്ച് മയക്കുമരുന്നിന്റെ അളവ് മാനദണ്ഡ പ്രകാരം കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുകയാണ്. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പ് പുനര്‍നിര്‍ണ്ണയം നടത്തണം.
ജനകീയ ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ജനപ്രതിനിധികള്‍ക്ക് വിമന്‍ ജസ്റ്റിസിന്റെ കത്തുകള്‍ നല്‍കുകയും ജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കുന്നുമുണ്ട്. 28ന് എരഞ്ഞിപ്പാലം മാലബാര്‍ ഹോസ്പിറ്റലിന് മുന്‍പില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം ഫൗസിയ ആരിഫ്, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി പപ്പന്‍ കന്നാട്ടി, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മാധവന്‍, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് മുബീന വാവാട്, ജില്ലാ ജനറല്‍ സെക്രട്ടറി അനില പി.സി, വൈസ് പ്രസിഡന്റ് ജുമൈല നന്മണ്ട എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജബീന ഇര്‍ഷാദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈദ കക്കോടി, സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം, ജില്ലാ പ്രസിഡന്റ് മുബീന വാവാട് എന്നിവര്‍ സംബന്ധിച്ചു.