കോഴിക്കോട്: ശ്രീതിരുവാണി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സര്‍ഗ്ഗോത്സവം ഇന്ന് മുതല്‍ ഒക്ടോബര്‍ നാലുവരെ നടക്കും. ഇന്ന് സാംസ്‌കാരിക സദസ്സില്‍ രാജേഷ് നാദാപുരം നവരാത്രി ആഘോഷങ്ങളുടെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിലും നാളെ ദേവീ സങ്കല്‍പ്പം എന്ന വഷയത്തില്‍ ആര്‍ഷ വിദ്യാപീഠം ആചാര്യന്‍ ശശി കമ്മട്ടേരിയും പ്രഭാഷണം നടത്തും.
28ന് തിരുവങ്ങൂര്‍ ശ്രീപാര്‍ത്ഥ സാരഥി ഭജന്‍ മണ്ഡലിയുടെ നേതൃത്വത്തില്‍ ഭക്തിഗാന സുധയും 29ന് യുഗേഷ് ഭാസ്‌കര്‍ ആന്റ് പാര്‍ട്ടിയുടെ (ഗായത്രി ഓര്‍ക്കസ്ട്ര, കോഴിക്കോട്) ഭക്തിഗാന മേളയും, 30ന് തൃപ്പുണിത്തുറ കെ.വി.എസ് ബാബു നയിക്കുന്ന സംഗീത കച്ചേരിയും ഒന്നാംതിയ്യതി കലാമണ്ഡലം പ്രശോഭ് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലും രണ്ടിന് രാവിലെ 10 മണി മുതല്‍ 12.30 വരെ സംഗീതാര്‍ച്ചനയും വൈകീട്ട് ഏഴ് മണിക്ക് തിരുവാണി മ്യൂസിക്‌സിന്റെ വാര്‍ഷികാഘോഷവും നടക്കും. ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി പ്രദീപ്കുമാര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് നൃത്തനൃത്ത്യങ്ങള്‍ അരങ്ങേറും. മൂന്നിന് ഡോ.ധന്യ.പി.ജി ആന്റ് ടീമിന്റെ നൃത്താഞ്ജലിയും നാലിന് ചൊവ്വ തിരുവാണി മാതൃസമിതിയുടെ വചനാമൃതവും അഞ്ചിന് വിജയദശമി ദിനത്തില്‍ വിദ്യാരംഭം, അരങ്ങേറ്റം, പ്രസാദ ഊട്ട് എന്നിവ നടക്കും.