ജീവകാരുണ്യത്തിന് ജീവസുറ്റ മാത്യക ഐ.എം.സി.സി: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ജീവകാരുണ്യത്തിന് ജീവസുറ്റ മാത്യക ഐ.എം.സി.സി: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

യു.എ.ഇ: ജീവകാരുണ്യത്തിന് ജീവസുറ്റ മാത്യക ഐ.എം.സിയാണെന്ന് തുറമുഖ പുരാവസ്തു മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. യു.എ.ഇയില്‍ ഐ.എം.സി.സി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് കാലത്ത് സ്‌കുളുകള്‍ പൂര്‍ണ്ണമായും അടച്ചിട്ടപ്പോള്‍ പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാന്‍ മൊബൈലുള്‍പ്പെടെ സൗജന്യമായി നല്‍കിയതും, നാട്ടിലേക്ക് പോകാനാവാതെ വിഷമിച്ചവര്‍ക്ക് പ്രത്യേക ഫ്‌ളൈറ്റ് ചാറ്റേര്‍ഡ് ചെയ്തും പ്രവാസിക്ക് കൈതാങ്ങായി മാറിയ നിസ്തുല സേവനമാണ് ഐ.എം.സി.സിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞാവു കുട്ടി ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.

ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി, നോര്‍ക്ക ഡയരക്ടര്‍ ആര്‍. പി മുരളി, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീം, ഒഡെപെക് ചെയര്‍മാന്‍ കെ.പി അനില്‍ കുമാര്‍, മാത്തുക്കുട്ടി,എന്‍.ഡി.വി ചെയര്‍മാന്‍, എം.എ ലത്തീഫ,് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുസ്തു ഏരിയാല്‍ ആശംസകള്‍ നേര്‍ന്നു.

ഐ.എം.സി ജന: സെക്രട്ടറി പി.എം ഫാറൂഖ് സ്വാഗതവും മനാഫ് കുന്നില്‍ നന്ദിയും പറഞ്ഞു. ഐ.എം.സി. സി സ്ഥാപക ലീഡറായ കെ.എം കുഞ്ഞി സാഹിബിനെയും ജീവകാരുണ്യ പ്രവര്‍ത്തകനായ താഹിറലി പുറപ്പാടിനെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാള്‍ ഷാര്‍ജയില്‍ ‘ദേവര്‍ കോവിലിന് ഹ്യദയ പൂര്‍വ്വം’ എന്ന പേര് നല്‍കി സാംസ്‌കാരിക കലാ വിരുന്നില്‍ ഷാഫി കൊല്ലവും സംഘവും നേതൃത്വം നല്‍കിയ ഗാനമേളയുമുണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *