ഓട്ടോ തൊഴിലാളികള്‍ കോഴിക്കോട് നഗരത്തില്‍ ഇന്ന് പണിമുടക്കും

ഓട്ടോ തൊഴിലാളികള്‍ കോഴിക്കോട് നഗരത്തില്‍ ഇന്ന് പണിമുടക്കും

കോഴിക്കോട്: നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോര്‍പറേഷന്‍ പരിധിയില്‍ സി.സി പെര്‍മിറ്റ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നഗരത്തില്‍ ആവശ്യമായ ഓട്ടോ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അനധികൃത സര്‍വീസുകള്‍ക്കെതിരേ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികള്‍ക്ക് നേരെയുള്ള പോലിസിന്റെ പീഡനം അവസാനിപ്പിക്കുക, എല്‍.എന്‍.ജി ഓട്ടോകള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പെര്‍മിറ്റുകള്‍ സി.എന്‍.ജി ഓട്ടോകള്‍ക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുക, ഓട്ടോ തൊഴിലാളികള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

സി.സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂര്‍ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12 മണിക്കൂര്‍ ധര്‍ണയും നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *