എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സും നോണ്‍ അപ്രൂവ്ഡ് ടീച്ചര്‍മാരും 29ന് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും

എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സും നോണ്‍ അപ്രൂവ്ഡ് ടീച്ചര്‍മാരും 29ന് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും

കോഴിക്കോട്: ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവിറക്കുക, അപ്രഖ്യാപിത നിയമനിരോധനം പിന്‍വലിക്കുക, 25-06-2022 വരെയുള്ള എല്ലാ നിയമനങ്ങളും അംഗീകരിക്കുക, കെ.ഇ.ആര്‍ അമെന്റ്‌മെന്റ് പിന്‍വലിക്കുക, കെ.ഇ.ആര്‍ പരിഷ്‌കരണ കമ്മിറ്റികളില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഹൈസ്‌കൂള്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആക്കുക, പ്രൈമറി വിദ്യാലയങ്ങളില്‍ ആര്‍.ടി.ഇ ആക്ട് പ്രകാരം ഘടനമാറ്റം വരുത്തുക, ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ കോടതിവിധി നടപ്പിലാക്കുക, സ്‌കൂള്‍ മെയിന്റനന്‍സ് ഗ്രാന്റ് സ്ലാബുകള്‍ ഒഴിവാക്കി കാലാനുസൃതമായി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് സ്‌കൂള്‍ (എയ്ഡഡ്) മാനേജേഴ്‌സ് അസോസിയേഷനും നോണ്‍ അപ്രൂവ്ഡ് ടീച്ചര്‍മാരും 29ന് വ്യാഴം രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിന് മുമ്പില്‍ ധര്‍ണ നടത്തുമെന്ന് കെ.പി.എസ്.എം.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭിന്നശേഷി വിഷയത്തില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എല്ലാ നിയമനങ്ങളും നിരോധിച്ചിരിക്കുകയാണ്. പതിനായിരത്തോളം അധ്യാപകര്‍ക്ക് നിയമനം നടത്തുന്നതിന് കെ.പി.എസ്.എം.എ എതിരല്ല. അധ്യാപക നിയമനം തടസ്സപ്പെട്ടതിനാല്‍ വിദ്യാലയങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കെ.ഇ.ആര്‍ ഭേദഗതി പിന്‍വലിക്കുകയും ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തണമെന്നവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് പൂമംഗലം അബ്ദുറഹിമാന്‍, സെക്രട്ടറി രാജീവന്‍ വടകര, വര്‍ക്കിങ് പ്രസിഡന്റ് എന്‍.വി ബാബുരാജ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ അന്‍വര്‍, ജില്ലാ വൈസ് പ്രസിഡന്റ് മേലടി രാജീവന്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *