മുംബൈ: ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന വാദം ആവര്‍ത്തിച്ച് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാ വ്യക്തികളും സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളാണെന്നും ഹിന്ദുത്വം ഒരു മതമല്ല മറിച്ച് അത് ഒരു ജീവിതരീതിയാണെന്നാണ് ആര്‍.എസ്.എസിന്റെ തത്വശാസ്ത്രം വിശദീകരിച്ചുകൊണ്ട് ഭാഗവത് പറഞ്ഞു. ഷില്ലോങ്ങില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ഇസ്‌ലാം മതം പ്രചരിപ്പിച്ച മുഗളന്മാര്‍ക്കും ക്രിസ്തുമതം പ്രചരിപ്പിച്ച ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കും മുന്‍പും ഹിന്ദുക്കള്‍ നിലനിന്നിരുവെന്ന് അദ്ദേഹം പറഞ്ഞു.