പാലക്കാട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എം.പി മത്സരിക്കും. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍നിന്ന് പിന്തുണയുണ്ട്. 30ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും തരൂര്‍ പറഞ്ഞു. മത്സരിക്കാന്‍ ഗാന്ധി കുടുംബത്തിലെ മൂന്ന്‌പേരും തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍
പറയുന്ന പോലെ ഔദ്യോഗികസ്ഥാനാര്‍ഥി ഇല്ലെന്നാണ് അവര്‍പറഞ്ഞത്. തനിക്ക് ആരുടെയൊക്കെ പിന്തുണയുണ്ടെന്ന് 30ന് പത്രിക സമര്‍പ്പിച്ചതിന് ശേഷം വ്യക്തമാക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പന് സെപ്റ്റംബര്‍ 30 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 17ന് തെരഞ്ഞെടുപ്പും 19ന് പുതിയ അധ്യക്ഷനാരെന്ന പ്രഖ്യാപനവും വരും.
തെരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ഥികളും ഉണ്ടാവണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മറ്റൊരു
പാര്‍ട്ടിയിലും കാണാന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിനകത്തെ ജനാധിപത്യം. അതിനാല്‍ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് വലിയ താല്‍പര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു.