കോഴിക്കോട് കലാ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന എഴുത്തുകാരുടെ കൂട്ടായ്മയായ സ്‌നേഹവീടിന്റെ കോഴിക്കോട് ജില്ലാ വാർഷിക സമ്മേളനം അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ പഠന കേന്ദ്രത്തിൽ കോഴിക്കോട് ജില്ലാ സബ് ജഡ്ജി എം പി ഷൈജൽ ഉത്ഘാടനം ചെയ്തു.യുവതലമുറയെ വഴി തെറ്റിക്കുന്ന ലഹരി മാഫിയക്കെതിരെയും വൃദ്ധ സദനങ്ങൾ കൂടുന്നതിനെതിരെയും നാം ഓരോരുത്തരും ഒരുമിക്കണമെന്നും ലഹരിക്കെതിരെ ഒന്നായി നിൽക്കേണ്ടത് നാടിന്റെ ആവശ്യം ആണെന്നുംഅദ്ദേഹംപറഞ്ഞു. ബാലു പൂക്കാട് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകനും ലോക കേരള സഭാഗവും ആയ പി കെ കബീർ സലാല മുഖ്യ അതിഥി ആയിരുന്നു. അനഘ രാഗാമാലിക സ്വാഗതം പറഞ്ഞു.ഡോക്ടർ മൊയ്തു,അഡ്വ. കെ.പി ബഷീർ എന്നിവർ സംസാരിച്ചു. ദേശിയ സെക്രട്ടറി കെ.കെ തേവൻ മുഖ്യ പ്രഭാഷണം നടത്തി. ദേവജ മാസിക വിതരണവും വരിസംഖ്യ ഏറ്റു വാങ്ങലും എൻ രഘുദേവ് ലോക കേരള സഭാംഗം കബീർ സലാലക്ക് നൽകി നിർവ്വഹിച്ചു.ഡോ. നയന ‘സജീഷ് കൊടശ്ശേരി, അനഘ, ശ്രീരഞ്ജിനി ചേവായൂർ, പ്രജീഷ് ചോലയിൽ, പുന്നത്തുറ മോഹനൻ മാസ്റ്റർ ശരീഫ് കാപ്പാട്, തുടങ്ങിയവർ സംസാരിച്ചു.രാജൻ കടമ്മനിട്ട,ടി.വി.ആർ ചെറുവത്തൂർ,പ്രഭാകരൻ നറുകര ആർ എം ഇബ്രാഹിം,ജിജി റോയ്, ബാലു പൂക്കാട്, ഷിജു പാവയിൽ, ശ്രീലത നാരായണൻ, വിമല തമ്പാൻ, വർഗീസ് തച്ചിളക്കണ്ടം ബിജു, ശ്രീരഞ്ജിനി, രത്‌ന രാജു, ഷീല നമ്പ്രം. ഡോ.നയന എന്നിവരെ ആദരിച്ചു
ദേശിയ കൺവീനർ നസീമ നന്ദി പറഞ്ഞു..