സ്‌കൂള്‍ സമയമാറ്റം: ശുപര്‍ശ തള്ളണമെന്ന് അബ്ദുദുസ്സമദ് പൂക്കോട്ടൂര്‍

സ്‌കൂള്‍ സമയമാറ്റം: ശുപര്‍ശ തള്ളണമെന്ന് അബ്ദുദുസ്സമദ് പൂക്കോട്ടൂര്‍

കോഴിക്കോട്: സ്‌കൂള്‍ സമയം മാറ്റാനുള്ള ശുപാര്‍ശ തള്ളണമെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. നിലവിലെ കേരളത്തിലെ വിദ്യാഭ്യാസ രീതി മാതൃകാപരമാണ്. എന്നാല്‍, ഖാദര്‍ കമ്മിറ്റി ശുപാര്‍ശ മതപഠനത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ നേരത്തെ ഖാദര്‍ കമ്മിറ്റി ശുപാര്‍ശ തള്ളണമെന്ന് പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സമസ്ത നേതാക്കള്‍ അറിയിച്ചു.

സ്‌കൂളുകളില്‍ ക്ലാസ് റൂം പഠനം രാവിലെ മുതല്‍ ഉച്ചവരെയാക്കണമെന്നാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളില്‍ ഒന്ന്. അതിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *