കൊച്ചി: രാഷ്ട്രീയ ജനതാദള്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഭാരത് ബച്ചാവോ ജനപക്ഷ ക്യാംപയിന്‍ ഹൈക്കോടതി ജങ്ഷനില്‍ സംസ്ഥാന പ്രസിഡണ്ടും ദേശീയ സെക്രട്ടറിയുമായ അനു ചാക്കോ ഭാരത് ബച്ചാവോ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍ അധ്യക്ഷത വഹിച്ചു. യു.ഡി.ഫ് ചെയര്‍മാന്‍ ഡൊമനിക് പ്രസന്റേഷന്‍, സിപിഎം ജില്ലാ സെക്രേട്ടറിയറ്റംഗം സീനുലാല്‍, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം എം.പി രാധാകൃഷ്ണന്‍, പി.ഡി.പി ദേശീയ കമ്മിറ്റിയംഗം മുജീബ് റഹ്‌മാന്‍, മാക്ട ഫെഡറേഷന്‍ ചെയര്‍മാന്‍ അജ്മല്‍ ശ്രീകണ്ഠാപുരം, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയംഗം ബാലചന്ദ്രന്‍, കൊച്ചിന്‍ കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പ്രേംകുമാര്‍, രാഷ്ട്രീയ ജനതാദള്‍ നേതാക്കന്മാരായ ഡോ.ജോര്‍ജ് ജോസഫ്, നൗഷാദ് തൊട്ടുങ്കര, ചോലക്കര മൊഹമ്മദ് മാസ്റ്റര്‍, ഷൈല, ദേവി, ഷാഹുല്‍ ഹമീദ്, സുഭാഷ്, യൂസഫലി, ചന്ദ്രന്‍, മൊഹമ്മദ് ബഷീര്‍, നിസാര്‍,ഇല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.