കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കലാപാഹ്വാനം ചെയ്ത യുവമോര്‍ച്ച നേതാവിനെതിരേ പോലിസ് കേസെടുത്തു. യുവമോര്‍ച്ച നേതാവ് സ്മിതേഷിനെതിരേയാണ് കേസ്. ഹര്‍ത്താല്‍ തടയണമെന്നും തുറന്ന യുദ്ധത്തിന് തയാറാകണമെന്നുമായിരുന്നു ഇയാള്‍ സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്തത്.
കഴിഞ്ഞ ദിവസം പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയാന്‍ പാനൂരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രാവിലെ 6.30ഓടെ സംഘടിക്കണമെന്നായിരുന്നു ഇയാള്‍ വാട്‌സ്ആപ്പ് വഴി സന്ദേശം പ്രചരിപ്പിച്ചത്. അതിനാല്‍ നാട്ടില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്‌സ്ആപ്പ് വഴി സന്ദേശം പ്രചരിപ്പിച്ചതിന് ഐ.പി.സി 163 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തു.