കോഴിക്കോട്: നടന് ബാബുസ്വാമിയുടെ കഥാപാത്രങ്ങള്‍ക്ക് മരണമില്ലെന്നും കോഴിക്കോടിന്റെ കലാമുദ്രയാണ് ബാബുസ്വാമിയെന്നും എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. തിലകന് അനുസ്മരണ സമിതി സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച 10ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിലകന് ജീവിതത്തെ ആവിഷ്കരിക്കുകയായിരുന്നുവെന്നും നിലപാടുകളുള്ള കലാകാരനും പൗരുഷത്തിന്റെ പ്രതീകവുമായിരുന്നു തിലകനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ജഗത്മയന്‍ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. ബാബുസ്വാമിയെ എം.പി അബ്ദുസമദ് സമദാനി എം.പി ആദരിച്ചു. സംവിധായകന് വി.എം വിനു അനുസ്മരണ പ്രഭാഷണം നടത്തി. സി.ഇ ചാക്കുണ്ണി, എ.എം ഭക്തവത്സന്‍, ജയകൃഷ്ണന് വേങ്ങേരി, അഭിനേത്രി രമാദേവി, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കരീം മേച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.