ബലാത്സംഗ കേസ്: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല ബില്‍ പാസാക്കി യു.പി

ബലാത്സംഗ കേസ്: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല ബില്‍ പാസാക്കി യു.പി

ലക്‌നൗ: ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് ഇനിമുതല്‍ ഉത്തര്‍ പ്രദേശില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. ക്രിമിനല്‍ നടപടിച്ചട്ട നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി.
പോക്സോ നിയമം, സ്ത്രീകളോടുള്ള മോശം പെരുമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമം ബാധകമായിരിക്കും.

വ്യാഴാഴ്ചയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സംസ്ഥാനവുമായി ബന്ധപ്പെട്ട് 1973 ലെ സി.ആര്‍.പി.സിയുടെ 438ാം വകുപ്പില്‍ ഭേദഗതി നിര്‍ദേശിക്കുകയും പാസാക്കുകയുമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *