കോഴിക്കോട്: ഖാദി നൂല്‍പ്പ് , നെയ്ത്ത് തൊഴിലാളികള്‍ക്ക് ഉത്സവബത്ത ഉടന്‍ അനുവദിക്കുക, മിനിമം വേതനവും ഇന്‍സെന്റീവും കുടിശ്ശികയാക്കാതെ തൊട്ടടുത്ത മാസം തന്നെ നല്‍കുക, കേടുവന്ന ചര്‍ക്കകളും, തറികളും നന്നാക്കുന്നതിനായി ഫണ്ട് ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ.എസ്.എസ്.ഇ.എയുടെ (ഐ.എന്‍.ടി.യുസി) ആഭിമുഖ്യത്തില്‍ ഖാദിബോര്‍ഡ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എം രാജന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യുസി ദേശീയ പ്രവര്‍ത്തക സമിതി അംഗം എം.കെ ബീരാന്‍ , കെ.എസ്.എസ്.ഇ.എ ജനറല്‍ സെക്രട്ടറി പി.ദിനേശന്‍ , സര്‍വ്വോദയ സംഘം ട്രഷറര്‍ എം.കെ ശ്യാംപ്രസാദ്, കെ. ദാമോധരന്‍, സുനീഷ് മാലിയന്‍, അഡ്വ.എ കരുണാകരന്‍, അഡ്വ. രതീഷ് ലാല്‍ , പി.എസ് ജയപ്രകാശ്. പി.വിശ്വന്‍ , എം.കെ അനന്തരാമന്‍, ടി. ഷൈജു, ബാലാമണി, സുഷമ തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറിലധികം തൊഴിലാളികള്‍ ധര്‍ണയില്‍ പങ്കെടുത്തു.