പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടത്തിയത് ഇതുവരെ കാണാത്ത ആക്രമണങ്ങള്‍: മുഖ്യമന്ത്രി

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടത്തിയത് ഇതുവരെ കാണാത്ത ആക്രമണങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടത്തിയത് ആസൂത്രിത അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇതുവരെ നടക്കാത്തതരത്തിലുള്ള ആക്രമങ്ങളാണ് ഉണ്ടായത്. അക്രമം നടത്തിയ കൂറേ പേരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് കരുത്തുറ്റ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂന പക്ഷവര്‍ഗീയതാക്കാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടും തരം വര്‍ഗീയതയും എതിര്‍ക്കപ്പെടണം. രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ ചില ആക്രമങ്ങളെ മാത്രം ഒത്താശ ചെയ്യുന്ന രീതിയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം ആക്രമങ്ങളെ ഫലപ്രദമായി നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *