തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 1013 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍. സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായും അധികൃതര്‍ അറിയിച്ചു.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം സിറ്റിയും റൂറലിലും കൂടി യഥാക്രമം 24 ഉം 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റിയില്‍ 40 പേരെയും റൂറലില്‍ 113 പേരെയും അറസ്റ്റ് ചെയ്തു. സിറ്റിയില്‍ 151 പേരെ കരുതല്‍ തടങ്കല്‍ ചെയ്തപ്പോള്‍ റൂറലില്‍ 22 പേരെയുമാണ് കരുതല്‍ തടങ്കലിലാക്കിയത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. നാല് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു.