പി.എഫ്.ഐ ഹര്‍ത്താലില്‍ അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; സി.പി.എമ്മും പി.എഫ്.ഐയും പരസ്പരം സഹായിക്കുന്നു: പ്രകാശ് ജവാദേക്കര്‍

പി.എഫ്.ഐ ഹര്‍ത്താലില്‍ അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; സി.പി.എമ്മും പി.എഫ്.ഐയും പരസ്പരം സഹായിക്കുന്നു: പ്രകാശ് ജവാദേക്കര്‍

തിരുവനന്തപുരം: എന്‍.ഐ.എയുടെ റെയ്ഡിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പി.എഫ്.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജവാദേക്കര്‍ പറഞ്ഞു. കേരളത്തില്‍ ഇന്നലെ കറുത്ത ദിനമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

പി.എഫ്.ഐയും സി.പി.എമ്മും പരസ്പരം സഹായിക്കുന്നു. സി.പി.എം എം.പി, എന്‍.ഐ.എ നടപടികളെ എതിര്‍ത്തു. തീവ്രവാദ ശക്തികളുമായി പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ട്. ഏറ്റവും അധികം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമായി കേരളം മാറുന്നു. വന്‍ തുക അവര്‍ക്ക് വരുന്നു. മോഡിയെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടുവെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്തു പറയാന്‍ തയാറാവുന്നില്ല. എന്താണ് കോണ്‍ഗ്രസ് യാത്രയുടെ സന്ദേശമെന്നും പ്രകാശ് ജവാദേക്കര്‍ ചോദിച്ചു. നര്‍കോട്ടിക് ജിഹാദ് വിഷയം ഉയര്‍ത്തിയ പാലാ ബിഷപ്പിനെ രാഹുല്‍ കാണാന്‍ തയാറായില്ല. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *