ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കും. തരൂര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ നാമനിര്‍ദേശ പത്രിക ഫോം വാങ്ങി. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പ്രതികരിച്ചു.
രാവിലെ 11 മണി മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തുടങ്ങി. ശശി തരൂര്‍ എം.പിയുടെ പ്രതിനിധി എത്തിയാണ് പത്രിക ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
അശോക് ഗെഹ്‌ലോട്ട് തിങ്കളാഴ്ച പത്രിക ഫോം കൈപ്പറ്റും. വിമത സ്ഥാനാര്‍ത്ഥിയായി ജി 23ല്‍ നിന്ന് മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് സൂചന.