കോഴിക്കോട്: ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗീസ് കുര്യന്റെ ജീവിതത്തെ ആസ്പദമാക്കി പി.വി ആല്‍ബി രചിച്ച ‘ദി മില്‍ക് മാന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകം മേയര്‍ ബീന ഫിലിപ് പ്രകാശനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങി. ഡോ. വര്‍ഗീസ് കുര്യന് ഉചിതമായ സ്മാരകം ജന്മനാടായ കോഴിക്കോട്ട് നിര്‍മിക്കുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ഡോ.കെ.വി തോമസ് അധ്യക്ഷനായി. മില്‍മ ഡയറി മാനേജര്‍ ആര്‍.എസ് വിനോദ് കുമാര്‍, നഗരസഭാംഗങ്ങളായ സി.രേഖ, കെ.സി ശോഭിത, കെ.റംലത്ത്, ഗ്രന്ഥകാരന്‍ പി.വി ആല്‍ബി, വിവര്‍ത്തക മലീഹ രാഘവയ്യ എന്നിവര്‍ സംസാരിച്ചു. പി.കെ. സലാം സ്വാഗതവും ട്വിങ്കിള്‍ ബുക്‌സ് എം.ഡി വി.പി മുഹാദ് നന്ദിയും പറഞ്ഞു.