ടി.ഷാഹുല്‍ ഹമീദിന് സ്‌നേഹാദരം

ടി.ഷാഹുല്‍ ഹമീദിന് സ്‌നേഹാദരം

തലശ്ശേരി: ജനകീയ പങ്കാളിത്തത്തോടെ നൂതനവും മാതൃകാപരവുമായ വികസന- ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും സര്‍ക്കാരിന്റേയും ഇതര ഏജന്‍സികളുടേയും ഒട്ടേറെ ബഹുമതികള്‍ നേടുകയും ചെയ്ത നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദിനെ കണ്ണൂര്‍ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ആദരിക്കുന്നു. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് നാല് മണിക്ക് നവരത്‌ന ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്‌നേഹാദര ചടങ്ങ് ‘താരം-തദ്ദേശം’ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്ത് ആദരവ് സമര്‍പ്പിക്കും. വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

സംഘാടക സമിതി പ്രസിഡന്റായി അഡ്വ.ടി.പി സാജിദിനേയും ജനറല്‍ കണ്‍വീനറായി എ.കെ ഇബ്രാഹിമിനേയും ട്രഷററായി യു.വി അഷ്‌റഫിനേയും തെരഞ്ഞെടുത്തു. അഡ്വ.പി.വി സൈനുദ്ദിന്‍ മുഖ്യരക്ഷാധികാരിയും, അഡ്വ.ടി. ആസഫലി, എന്‍ ഹരിദാസ്, സി.പി സന്തോഷ് കുമാര്‍, അഡ്വ.കെ.എ ലത്തീഫ് , ടി.സി അബ്ദുള്‍ ഖിലാബ്, സി.കെ.പി റയീസ് എന്നിവര്‍ രക്ഷാധികാരികളുമാണ്. പാരീസ് പ്രസിഡന്‍സി ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സി.പി ആലിപ്പിക്കേയി, പി.അബ്ദുള്‍ മജീദ്, ടി.പി.ഹാഷിം, ടി. മഹമ്മൂദ്, സിറാജ് മാളിയേക്കല്‍, ഷാനവാസ് ബരയില്‍, സി.ഒ.ടി ഫസല്‍, കെ.പി ഷഫീഖ്, പി.എം ബഷീര്‍, മുനീര്‍ പാച്ചാക്കര, ടി.വി.എ ബഷീര്‍, ചാലക്കര പുരുഷു സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *