തലശ്ശേരി: സഹകരണ ബാങ്കിങ്ങ് മേഖലക്ക് രാജ്യത്തിന് മാതൃകയായ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് ഒരു വര്‍ഷത്തിനിടെ ഏഴാം തവണ കൈവന്നത് ഇരട്ട ദേശീയ പുരസ്‌കാരങ്ങള്‍. ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ്, ലീഡര്‍ഷിപ്പ് അവാര്‍ഡ് (ഐ.ടി.ഹെഡ് ഓഫ് ദ ഇയര്‍ ) എന്നീ ദേശീയ അവാര്‍ഡു ളാണ് ലഭിച്ചത്. നിക്ഷേപ സമാഹരണരംഗത്തും വായ്പാ ഇടപാടുകളിലും നാടിന്റെ മറ്റു പൊതു ആവശ്യങ്ങളിലും മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനുള്ള അംഗീകാരമാണ് പുരസ്‌ക്കാരനേട്ടമെന്ന് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
അടുത്ത മാസം 15ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും. നാളിതുവരെയുള്ള സേവന പ്രവര്‍ത്തനങ്ങളിലൂടെ ഇതിനകം ഏഴ് പുരസ്‌കാരങ്ങള്‍ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് ലഭ്യമായിട്ടുണ്ട്. ബാങ്കിന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെ നിന്നും പണം പിന്‍വലിക്കുന്നതിനും ഓണ്‍ലൈന്‍ പേമെന്റുകള്‍ നടത്തുന്നത് സാധിക്കുന്നത് ഉള്‍പ്പെടെ മറ്റ് പൊതുമേഖല ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും കതിരൂര്‍ ബാങ്കില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ രംഗത്ത് ആദ്യമായി മള്‍ട്ടി ജിം, ഫിറ്റ്‌നസ് സെന്റര്‍, ഫുട്ബാള്‍, ക്രിക്കറ്റ് ടര്‍ഫ്, സൈക്കിള്‍ ക്ലബ്ബ്, ഫുട്ബാള്‍ കോച്ചിങ് അക്കാദമി എന്നിവയും നടത്തി വരുന്നുണ്ട്. സെക്രട്ടറി പി.എം.ഹേമലത, ഡയരക്ടര്‍മാരായ കെ.സുരേഷ്, കണ്ട്യന്‍ ഭാസ്‌കരന്‍ , എ.വി.ബീന എന്നിവരും സംബന്ധിച്ചു.