ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ഏഴാം സംസ്ഥാന സമ്മേളനം 26,27ന് കൊല്ലത്ത്

ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ഏഴാം സംസ്ഥാന സമ്മേളനം 26,27ന് കൊല്ലത്ത്

കോഴിക്കോട്: ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ഏഴാം സംസ്ഥാന സമ്മേളനം 26,27 തിയതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.ഷാഹുല്‍ ഹമീദും ജില്ലാപ്രസിഡന്റ് പ്രേംചന്ദ് വള്ളിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വീണാജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.പിമാര്‍, എം.എല്‍.എമാര്‍ പങ്കെടുക്കും. ‘സുരക്ഷിതമായ ഭക്ഷണം സുഭിക്ഷ ഭക്ഷണം’ എന്നതാണ് സമ്മേളന മുദ്രാവാക്യം. പാചകരംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന ടേസ്റ്റ് ഓഫ് വോയ്‌സ്  സെമിനാര്‍ നടക്കും. വൈവിധ്യമാര്‍ന്ന സ്റ്റാളുകളും സമ്മേളന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ നൂറോളം അംഗീകൃത കാറ്ററിങ് യൂണിറ്റുകളുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് അനധികൃത കാറ്ററിങ് യൂണിറ്റുകളുടെ പ്രവര്‍ത്തനം തടയാൻ നടപടി സ്വീകരിച്ച സർക്കാർ സംവിധാനത്തെ അവര്‍ അഭിനന്ദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം ജാഫര്‍ സാദിഖ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.എ ഹിഫ്‌സു, ജില്ലാ ട്രഷറര്‍ സ്വരൂപ്.കെ, സംസ്ഥാന സമിതിയംഗം കെ.ബേബി എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *